Monday 4 January 2016

ഒറ്റനില വീട്.

മേഡേണ്‍ ഡിസൈനും കംന്‍റപ്രറി ശൈലിയിലും അവലംബിച്ച് ഡിസൈന്‍ ചെയ്ത ഒറ്റനില വീട്. നാലുമുറികളടക്കം ആധുനിക സൗകര്യങ്ങള്‍ സജീകരിച്ചുകൊണ്ട് 1955 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ ഗ്രീന്‍ലൈഫ് എഞ്ചിനിയറിങ് സൊല്യൂഷന്‍സ്  രൂപകല്‍പന ചെയ്ത വീടും പ്ളാനുമാണ് പരിചയപ്പെടുത്തുന്നത്.

എക്സ്റ്റീരിയറിന്‍റെ മികവാണ് വീടിന്‍റെ ആകര്‍ഷകം. വീടിന്‍റെ പുറം കാഴ്ചയില്‍ കൂടുതല്‍ വലുപ്പം തോന്നിപ്പിക്കുകയും ഇരുനില വീടിന്‍റെ പ്രതീതി ഉണര്‍ത്തുകയും ചെയ്യുന്നതിന് മുകളില്‍ ഒന്നര മീറ്റര്‍ ഉയരത്തിലുള്ള പ്ളെയിന്‍ വാളുകള്‍ നല്‍കിയിട്ടുണ്ട്. ഇത് മറ്റ് ഓര്‍ണമെന്‍റല്‍ വര്‍ക്കുകളേക്കാള്‍ ചെലവു കുറഞ്ഞതും എന്നാല്‍ വീടിന് പുറംമോടി നല്‍കുന്നതുമാണ്.  ടെറസ് പ്ളെയിനായി ഇടാതെ വ്യത്യസ്ത ശൈലിയില്‍ രൂപകല്‍പന ചെയ്തിരിക്കുന്നു. സമാന്തരമായി വരുന്ന തൂണുകളില്‍ കാര്‍ പോര്‍ച്ച്, സിറ്റ് ഒൗട്ട് എന്നിവ നല്‍കിയിട്ടുള്ളത് പ്രത്യേക ഭംഗി നല്‍കുന്നുണ്ട്. ഇത് വാര്‍പ്പ് ചെലവ് കുറക്കുന്നതും സ്പേസ് വേസ്റ്റേജിനെ ഒഴിവാക്കുകയും ചെയ്യുന്നുണ്ട്.
സണ്‍ ഷെയ്ഡുകള്‍ ബോക്സ് ശൈലിയിലാണ് ചെയ്തിരിക്കുന്നത്. സണ്‍ഷേഡുകള്‍ക്കും പര്‍ഗോളക്കും താഴെ ചെറിയ പൂച്ചെടികള്‍ പിടിപ്പിച്ച് ലാന്‍ഡ്സ്കേപ്പുമായി ബന്ധിപ്പിക്കാനുള്ള സ്പേസ് കൊടുത്തിരിക്കുന്നു. ഇത് എലിവേഷനെ കൂടുതല്‍ മനോഹരമാക്കുകയും വീടിനെ ഹൈറേഞ്ചിലെ മനോഹരമായ പ്രകൃതിയുമായി അടുപ്പിക്കുകയും ചെയ്യുന്നു.
ഡൈനിങ് സ്പേസിനോടു ചേര്‍ന്നുള്ള നടുമുറ്റമാണ് വീടിന്‍റെ പ്രത്യേക ആകര്‍ഷണം. നടുമുറ്റം അകത്തളത്തേക്ക് കൂടുതല്‍ വെളിച്ചവും വായുവും കടത്തിവിടുന്നു. പെബിള്‍ കോര്‍ട്ടായാണ് നടുമുറ്റം ഡിസെന്‍ ചെയ്തിരിക്കുന്നത്. സിറ്റ് ഒൗട്ട്, ലിവിങ്, ഡൈനിങ് എന്നിങ്ങനെയാണ് സജീകരിച്ചിരിക്കുന്നത്. കിടപ്പുമുറികളെല്ലാം ഡൈനിങ് സ്പേസിലേക്കു തുറക്കുന്നു. രണ്ടു മുറികളില്‍ ബാത്ത് റൂം അറ്റാച്ച് ചെയ്തിട്ടുണ്ട്. രണ്ടു മുറികള്‍ക്ക് കോമണ്‍ ബാത്ത് റൂം നല്‍കിയിരിക്കുന്നു. ഡൈനിങ് സ്പേസിനോടു ചേറന്നു തന്നെ യൂറ്റിലിറ്റി സ്പേസ് നല്‍കിയിട്ടുണ്ട്. അടുക്കളയില്‍ തന്നെ സ്റ്റേറേജിന് സ്ഥലം കണ്ടത്തെിയിരിക്കുന്നു. അടുക്കയോട് ചേര്‍ന്ന് വര്‍ക്ക് ഏരിയയും  ഒരുക്കിയിട്ടുണ്ട്.
1955 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടിന്‍റെ നിര്‍മ്മാണ ചെലവ് ഏകദേശം 33 ലക്ഷം രൂപയാണ്
designed by
GREEN LIFE ENGINEERING SOLUTIONS
PALAKKAD,KOTTAYAM.
9447365988
info@gleskerala.in

Wednesday 16 December 2015

ട്രഡീഷണൽ സ്റ്റൈലിൽ ഒരു സുന്ദരമായ വീട്

DESIGNED BY

FAIZAL MAJEED MANGALASSERIL
GREEN LIFE ENGINEERING SOLUTIONS 
PALAKKAD.
9447365988
www.gleskerala.in
Email:faizal@gleskerala.in

Wednesday 9 December 2015

ഷിംഗിള്‍സ്.... റൂഫിങ് മെറ്റീരിയല്‍



മുന്‍കാലങ്ങളില്‍ വിദേശത്ത് മാത്രം കണ്ടു വന്നിരുന്ന ഷിംഗിള്‍സ് ഇപ്പോള്‍ കേരളത്തിലും സര്‍വ സാധാരണമായിക്കഴിഞ്ഞിരിക്കുന്നു. കാണാന്‍ വളരെ മനോഹരവും ഭാരം
കുറഞ്ഞതുമായ പ്രത്യേക തരം റൂഫിങ് മെറ്റീരിയല്‍ ആണ് ഷിംഗിള്‍സ്. ഷിംഗിള്‍സ്
ഉപയോഗിക്കുന്ന വിധത്തെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ചില
കാര്യങ്ങള്‍ ഇതാ…

3 X 1 സ്‌ക്വയര്‍ ഫീറ്റ് സൈസിലാണ് തികച്ചും ഫ്‌ളെക്‌സിബിളായ ഷിംഗിള്‍സ്
ലഭിക്കുന്നത്.മുകളിലുള്ള ക്രെസ്റ്റണിനും ഏറ്റവും അടിയിലുള്ള ബെറ്റമിന്‍
കോട്ടിങിനും മധ്യത്തില്‍ രണ്ടു പാളിആസ്ഫാള്‍ട്ടും ഒരു പാളി ഫൈബര്‍ ഗ്ലാസ്
ഗ്രാന്യൂള്‍സും ചേര്‍ന്നതാണ് അഞ്ചു അടുക്കുകള്‍ ചേര്‍ന്ന ഷിംഗിള്‍സ്. വളരെ
എളുപ്പത്തില്‍ വിരിക്കാമെന്നതും ഭാരക്കുറവുമൊക്കെ ഷിംഗിള്‍സിനെ
ജനപ്രിയമാക്കുന്നു.
ചരിഞ്ഞ മേല്‍ക്കൂരയില്‍ മാത്രമേ ഷിംഗിള്‍സ് വിരിക്കാന്‍ കഴിയൂ.മേല്‍ക്കൂരയില്‍
നെയില്‍സ് വച്ച് അവക്കു മേലെ ഷിംഗിള്‍സ് വിരിക്കുകയാണ് ചെയ്യുന്നത്.ചൂട്
തട്ടുമ്പോള്‍ ഷിംഗിള്‍സിലെ സ്റ്റിക്കിംഗ് കമ്പോണന്റ് ഉരുകി മേല്‍ക്കൂരയില്‍
ഉറക്കുന്നു. അതോടെ ഷിംഗിള്‍സ് മേല്‍ക്കൂരയുടെ ഭാഗമായി മാറുന്നു. ഒരിക്കല്‍
ഉരുകി ഉറച്ചു കഴിഞ്ഞാല്‍ പിന്നെ100 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ പോലും ഉരുകില്ല.
ഫഌറ്റ് റൂഫിലാണ് ഷിംഗിള്‍സ് വിരിക്കുന്നതെങ്കില്‍, എം എസ് കൊണ്ട് ട്രസ് വര്‍ക്
ചെയ്ത് അതില്‍ മറൈന്‍ പ്ലൈ വിരിക്കുന്നു. ഇതില്‍ നെയില്‍സ് ഉറപ്പിച്ച്
അതിന്‍മേല്‍ ഷിംഗിള്‍സ് ഉറപ്പിക്കുകയാണ് ചെയ്യുന്നത്.
നൂറ് ശതമാനം ലീക്ക് പ്രൂഫ്, നിറം മങ്ങില്ല, ചൂടിനെ പ്രതിരോധിക്കാനുള്ള കഴിവ്,
മെയിന്റനന്‍സ് ഫ്രീ എന്നീ ഗുണങ്ങള്‍ ഷിംഗിള്‍സിന്റെ മാത്രം പ്രത്യേകതയാണ്. 115
മുതല്‍ 450 രൂപ വരെയാണ് ഷിംഗിള്‍സിന്റെ വില. വിരിക്കുന്നതിന് സ്‌ക്വയര്‍
ഫീറ്റിന് 10 രൂപയാണ് ചാര്‍ജ്.
ഫൈബല്‍ ഗ്ലാസ് ഗ്രാന്യുള്‍സിന്റെ കനത്തില്‍ വരുന്ന വ്യതിയാനവും 25 വര്‍ഷം
മുതല്‍ ആയുഷ്‌കാലം മുഴുനല്‍ വരെ നല്‍കുന്ന ഗ്യാരണ്ടിയുമാണ് വില വ്യതിയാനത്തിന്
കാരണം
കമ്പനിയുടെ വിദഗ്ദരായ ജോലിക്കാരെ കൊണ്ട് വിരിക്കല്‍ ജോലികള്‍
ചെയ്യിക്കുന്നതായിരിക്കും ഉത്തമം. ഫഌറ്റ് റൂഫുകളില്‍ നേരിട്ട് ഷിംഗിള്‍സ്
വിരിക്കാന്‍ സാധ്യമല്ല എന്നതാണ് ഇതിന്റെ ഏക ന്യുനത, കാരണം ഷിംഗിള്‍സിന്റെ
മേല്‍ വെള്ളം കെട്ടി നില്‍്കാന്‍ പാടില്ല.
കേരളത്തില്‍ വളരെയധികം പ്രചാരം കിട്ടിക്കൊണ്ടിരിക്കുന്ന റൂഫിങ് മെറ്റീരിയലാണ്
ഷിംഗിള്‍സ്. ചൂട് കുറക്കുന്നതിനും ചോര്‍ച്ച തടയുന്നതിനുമാണ് മേല്‍ക്കൂരയില്‍
ഷിംഗിള്‍സ് കൂടുതലായും ഒട്ടിക്കുന്നത്. വളരെയധികം വ്യത്യസ്തമായ നിറങ്ങളില്‍
ലഭിക്കുമെന്നതാണ് പ്രത്യേകത.

Monday 4 August 2014

കിണര്‍ കുഴിക്കും മുമ്പ്…

വീടിന്റെ ഐശ്വര്യമാണ് ജലസമ്യദ്ധമായ കിണര്‍.. വീടിനോടനുബന്ധി്ച്ചുള്ള കിണര്‍ നാട്ടിന്‍പുറങ്ങളിലെ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണ്. കിണറ്റിലെ ജലസമ്യദ്ധി അതിന്റെ നിര്‍മ്മാണവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ കിണര്‍ നിര്‍മാണം ഏറെ സൂക്ഷിച്ച് തീരുമാനിക്കേണ്ട ഒന്നാണ്. ഭൂജലത്തിന്റെ ലഭ്യത ഓരോ ഭൂപ്രദേശത്തും വ്യത്യാസപ്പെട്ടിരിക്കുന്നതിനാല്‍ കിണറ്റിലെ ജലസമ്യദ്ധിക്കും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നു. വീട് നിര്‍മാണത്തിന് മുമ്പായാണ് സാധാരണ കിണര്‍ നിര്‍മിക്കാറ്. നിര്‍മ്മാണത്തിനാവശ്യമായ വെള്ളം ഇതിലൂടെ ലഭിക്കും. വെള്ളം ലഭിക്കാത്ത പ്രദേശമാണെങ്കില്‍ വീട് നിര്‍മ്മാണത്തെ കുറിച്ച് രണ്ടു വട്ടം ആലോചിക്കേണ്ടി വരും.
            
പുഴകളുടെ സാമീപ്യം കിണറുകളിലെ ജലനിരപ്പ് ഉയര്‍ത്തുന്നതിലും താഴ്ത്തുന്നതിലും പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഭൂജലത്തെ പുഴകള്‍ പോഷിപ്പിക്കുന്നു. അത് നേരെ തിരിച്ചും സംഭവിക്കാറുണ്ട്. സമീപ പ്രദേശത്തുള്ള ഭൂജലം ചിലപ്പോള്‍ വരണ്ട പുഴകളുടെ ജലസമ്പത്തിനെയും റീചാര്‍ജ് ചെയ്യുന്നുണ്ട്. ഭൂപ്രദേശത്തിന്റെ ചരിവും ശിലകളുടെ പ്രത്യേകതയും മരങ്ങളുടെ സാന്നിദ്ധ്യവുമെല്ലാം ഭൂജല സാന്നിദ്ധ്യത്തെ സ്വാധീനിക്കുന്നു. മരങ്ങള്‍ മഴ ജലത്തെ ഭൂമിക്കടിയിലേക്ക് ഒലിച്ചിറങ്ങാന്‍ സഹായിക്കുകയും അതുവഴി ഭൂജലത്തെ പോഷിപ്പിക്കുകയും ചെയ്യുന്നു.
ആവശ്യമറിഞ്ഞ് കുഴിക്കാം
ജലത്തിന്റെ ആവശ്യം അറിഞ്ഞ് വേണം കിണര്‍ നിര്‍മിക്കാന്‍. ഒരു ദിവസം എത്ര ലിറ്റല്‍ വെള്ളം വേണ്ടി വരും എന്ന് മുന്‍കൂട്ടി കണക്കാക്കി അതനുസരിച്ച് കിണര്‍, കുഴല്‍കിണര്‍,ട്യൂബ് വെല്‍ എന്നിവയിലേതെങ്കിലും തിരഞ്ഞെടുക്കാം. സമീപ പ്രദേശങ്ങളിലെ കിണറുകളിലെ ജല വിതാനം, ഭൂപ്രദേശത്തിന്റെ ചരിവ്, പുഴകളുടെ സാന്നിദ്ധം തുടങ്ങിയവ നോക്കിയാണ് കിണറിന്റെ സ്ഥാനം കണക്കാക്കുന്നത്. ചെങ്കല്‍ പ്രദേശങ്ങളില്‍ 4-6 മീറ്റര്‍ വ്യാസത്തില്‍ കിണര്‍ നിര്‍മിക്കാം. മണ്ണിന് ഉറപ്പുള്ളതിനാല്‍ ഇവിടെ പ്രത്യേകമായി പടവുകള്‍ നിര്‍മിക്കേണ്ടതില്ല. ഭൂമിക്ക് ഉറപ്പ് കുറഞ്ഞ പ്രദേശങ്ങളില്‍ ചെങ്കല്ലു കൊണ്ടാണ് സാധാരണ പടവുകള്‍ നിര്‍മിക്കാറ്.
കിണര്‍ നിര്‍മാണ ചെലവ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തമാണ്. മലബാര്‍ മേഖലയില്‍ ഒരു കോല്‍ (72 സെ.മീ) കുഴിക്കാന്‍ ഏകദേശം 2000 രൂപയോളം ചെലവ് വരും. പ്രാദേശികമായി ഇതില്‍ വ്യത്യാസമുണ്ടാകും. 15 കോല്‍ കുഴിച്ചാലേ ജല ലഭ്യത ഉറപ്പു വരുത്താന്‍ പറ്റൂ. കല്ല് പടവ് ചെയ്യാനുള്ള ചെലവാണ് കൂടുതല്‍. മൂന്നു മീറ്റര്‍ വ്യാസമുള്ള ഒരു കിണര്‍ ഒരു കോല്‍ പടവു ചെയ്യാന്‍ 80-85 ചെങ്കല്ല് വേണം. സിമന്റും മണലും പണിക്കൂലിയുമെല്ലാം ചേര്‍ത്താല്‍ ഒരു കോല്‍ പടവിന് ഏകദേശം 4000 രൂപയോളം വരും.
പടവുചെയ്യാനുള്ള ചെലവും പണിയുവെല്ലാം കാരണം കോണ്‍ക്രീറ്റ് റിങ്ങുകള്‍ക്ക് വന്‍ പ്രചാരമാണ് ലഭിച്ചിട്ടുള്ളത്. ഒരു കോലിന് രണ്ട് റിങ്ങ് എന്നതാണ് കണക്ക്. രണ്ടര മീറ്റര്‍ വ്യാസമുള്ള റിങ്ങിന് 1300- 1500 രൂപയാണ് വില. ഇവ കിണറിലിറക്കി സിമന്റ് തേക്കാന്‍ വേറെയും ചിലവ് വരും. റിങ്ങ് കിണറിലെ വെള്ളത്തിന് തുടക്കത്തില്‍ അല്‍പം രുചിവ്യത്യാസമുണ്ടാക്കും. പിന്നീട് ഇതുണ്ടാകില്ലെന്നാണ് റിങ്ങ് നിര്‍മാതാക്കള്‍ പറയുന്നത്.
അനുവാദം വാങ്ങണോ?
അഞ്ചു നോട്ടിഫൈഡ് ബ്ലോക്കുകളില്‍ ഒഴികെ സംസ്ഥാനത്ത് എവിടെയും കിണര്‍, കുഴല്‍ കിണര്‍, കുളം എന്നിവ കുഴിക്കാന്‍ സര്‍ക്കാറിന്റെ അനുവാദം വേണ്ട. കോഴിക്കോട്, ചിറ്റൂര്‍ (പാലക്കാട്), കൊടുങ്ങല്ലൂര്‍ ( ത്യശൂര്‍), അതിയന്നൂര്‍(തിരുവനന്തപുരം), എന്നിവയാണ് ഈ ബ്ലോക്കുകള്‍. ഇവിടങ്ങളില്‍ ഭുഗര്‍ഭ ജലവിതാനം അപകടകരാംവിധം കുറഞ്ഞതായി കേന്ദ്ര ഭൂഗര്‍ഭ ജലബോര്‍ഡ് പഠനത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഈ ബ്ലോക്ക് പരിധിയില്‍ ഏതുതരം ജലസ്രോതസ്സുകള്‍ കുഴിക്കണമെങ്കിലും ജില്ലാ ആസ്ഥാനത്തെ ഭൂഗര്‍ഭ ജലവകുപ്പ് അധികാരികളുടെ അനുവാദം വാങ്ങണം.
അതിരില്‍ നിന്ന് ഒന്നരമീറ്റര്‍ വിട്ടുവേണം കിണര്‍ കുഴിക്കാനെന്ന് കെട്ടിട നിര്‍മാണ ചട്ടത്തില്‍ പറയുന്നു. പൊതു റോഡിന്റെ അരികിലാണെങ്കില്‍ ഇതിലും കൂടുതല്‍ വിടേണ്ടി വരും
കടപ്പാട്    :veedupani.com

Monday 24 June 2013

മഴക്കാല രോഗങ്ങള്‍




മഴ നമുക്ക് ആഹ്ലാദം നല്‍കുന്ന ഒന്നാണ്. എന്നാല്‍ മനുഷ്യ ജീവിതം കൂടുതല്‍  താറുമാറാകുന്നതും  മഴക്കാലത്താണ്. മഴക്കാലം രോഗങ്ങളുടെ കാലമാണ്. കുടിവെള്ളം മലിനമാകുന്നതാണ് പകച്ചവ്യാധികളും ജലജന്യ രോഗങ്ങളും വ്യാപകമാകാന്‍ കാരണം. ഈര്‍പ്പം നിറഞ്ഞ പരിസരവും അന്തരീക്ഷത്തിന്റെ കുറഞ്ഞ താപനിലയും രോഗത്തിനു വഴിയൊരുക്കുന്നു. സാധാരണ വയറല്‍ പനിക്കു പുറമേ ടൈഫോയ്ഡ്,മഞ്ഞപ്പിത്തം ,കോളറ,എലിപ്പനി ,ചര്‍ദി, അതിസാരം ,അമീബിയാസിസ് തുടങ്ങിയ ജലജന്യരോഗങ്ങളും മഴക്കാലത്താണ് കുടുതലായി കണ്ടുവരുന്നത്.
മഴക്കാലരോഗങ്ങളെ പ്രധാനമായും നാലായി തിരിക്കാം ,
1 .പകര്‍ച്ചവ്യാധികള്‍ ; പനി,മഞ്ഞപ്പിത്തം ,എലിപ്പനി ,ജപ്പാന്‍ ജ്വരം ,അതിസാരം.
2 .ജലജന്യരോഗങ്ങള്‍ – ടൈഫോയ്ഡ് ,മഞ്ഞപ്പിത്തം ,കോളറ,ഡിസെണ്ട്രി , റോട്ടാ വൈറസ്‌ മുലമുണ്ടാകുന്ന വയറിളക്കം .
3 .കൊതുക് പരത്തുന്ന രോഗങ്ങള്‍ ;മലേറിയ ,ഡെങ്കി പനി,ചിക്കന്‍ ഗുനിയ
4 .പരിസ്ഥിതി മലിനീകരണം മുലമുണ്ടാകുന്ന രോഗങ്ങള്‍

നീണ്ടുനില്കുന്ന പനി ടൈഫോയ്ഡ് രോഗത്തിന്റെ ലക്ഷണമാണ് ,രോഗവാഹകരുടെ വിസര്‍ജ്യങ്ങള്‍ കലര്‍ന്ന
വെള്ളവും ഭക്ഷണവും ഉപയോഗിക്കുന്നത് വഴിയാണ് രോഗം വരുന്നത് .മഞ്ഞപ്പിത്തം (A),(E) എന്നിവയുടെ
രോഗസാധ്യത കുടുതല്‍ കാണുന്നത് മഴക്കാലത്താണ് . പനിയും പേശിവേദന ,ചര്‍ദി എന്നിവ ആണ് പ്രധാന
ലക്ഷണം. ഒരു പ്രദേശം മുഴുവനും ജീവിക്കുന്ന ആള്‍കാരെ മലിനമായ ജലം ഉപയോഗികുന്നത് വഴി ഒരേ പോല ബാധിക്കുന്ന ഒന്നാണ് കോളറ.  ഉചിതമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ നിര്‍ജലീകരണം മൂലം മരണത്തിനു വരെ ഇത് കാരണമാകുന്നു.
ഡെങ്കിപനി, ജപ്പാന്‍ ജ്വരം , ചിക്കന്‍ കുനിയ – പനി മൂലം സന്ധിവേധന പേശിവേധന ചുമന്ന പാടുകള്‍ എന്നിവയും  തലച്ചോറിന്റെ പ്രവര്‍ത്തനം ബാധിക്കുനത് മൂലം പെരുമാറ്റ വൈകല്യം അപസ്മാരം തലവേദന തളര്‍ച്ച എന്നിവ ഉണ്ടാകുന്നു.
പ്രധിരോധമാര്‍ഗ്ഗങ്ങള്‍
1 . വ്യക്തിശുചിത്വം പോലെ പ്രധാനപെട്ടതാണ് പരിസര ശുചിത്വം. പരിസര ശുചിത്വം വഴി ഒരു പരിധി വരെ നമുക്ക് രോഗങ്ങളെ അകറ്റി നിര്‍ത്താവുന്നതാണ്
2 . കൈകള്‍ എപ്പോളും വൃത്തിയായി സുക്ഷിക്കുക പ്രതേകിച് ആഹാരത്തിന് മുന്‍പും മലമൂത്ര വിസര്‍ജനതിനു ശേഷവും വൃത്തിയാക്കണം
3. മാലിന്യങ്ങള്‍ അടിഞ്ഞുകൂടാതെ അതതു സമയത്ത് നീക്കം ചെയ്യുകയും സംസ്കരികുകയും ചെയ്യണം.
4 .കൂടാതെ മാലിന്യങ്ങള്‍ തോടുകളിലും മറ്റും വലിച്ചെറിയാതിരിക്കുക.
5 . കുടിക്കുനതിനായ് ശുദ്ധജലം ഉപയോഗിക്കുക വെള്ളം 10 മിന്റ് വെട്ടിത്തിളച്ചതിനു ശേഷം  തണുപ്പിച്ച് കുടിക്കാന്‍ ഉപയോഗിക്കുക
6 . ആഹാരം വേവിച്ചു ചൂടോടെ ഉപയോഗിക്കുക
7 . ഭക്ഷണ വസ്തുകള്‍ നന്നായി അടച്ചു സുക്ഷിക്കുക
8 . പാത്രങ്ങള്‍ ശുദ്ധജലം ഉപയോഗിച്ച കഴുകി വൃത്തിയാക്കുക
9 പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനു ശേഷം ഉപയോഗികുക
10 തുമ്മുമ്പോളും ചുമയ്ക്കുമ്പോളും മൂക്കും വായും തൂവാല കൊണ്ട്‌ അടച്ചു പിടിക്കുക
11 വെള്ളം കെട്ടിക്കിടക്കുനത് ഒഴിവാക്കുക
12 കൊതുക് നശീകരണത്തിനായി സ്പ്രേ കൊതുകുവലകള്‍ ബാറ്റുകള്‍
എന്നിവ ഉപയോഗിക്കുകയോ പുകയിടുകയോ ചെയ്യുക.
13 ചെടിച്ചട്ടികളിലും പാത്രങ്ങളിലും മറ്റും വെള്ളം കെട്ടി കിടക്കാതെ ശ്രദ്ധികുക.
14 . അസുഖം ബാധിച്ചവരുമായി സംബര്‍ക്കം ഒഴിവാക്കുക.
15 രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ ഉടനെ തന്നെ അടുത്തുള്ള ആരോഗ്യ  കേന്ദ്രവുമായി  ബന്ധപ്പെടുക. .